
കൊച്ചി: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സംസ്ഥാന വ്യാപകമായി ഉയരുന്ന പ്രതിഷേധം കണക്കിലെടുത്ത് സ്ഥിരപ്പെടുത്തല്‍ നടപടി നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. എന്നാല്‍, ഇതുവരെ സ്ഥിരപ്പെടുത്തിയ നിയമനങ്ങളെ ഈ തീരുമാനം ബാധിക്കില്ല. മൂന്ന് മണിക്കൂറോളമാണ് ഇന്ന് മന്ത്രിസഭാ യോഗം കൂടിയത്.
ആരോഗ്യവകുപ്പിലും റവന്യു വകുപ്പിലും പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനൊപ്പം പിന്‍വാതില്‍ നിയമനമെന്ന പ്രതിപക്ഷ കക്ഷികളുടെ ആരോപണവും കൂടിയാകുമ്പോള്‍ അത് നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം.