
ശിവകാശി: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 8 പേര്‍ മരിച്ചു. സാത്തൂര്‍ അച്ചന്‍ഗുളത്തിന് സമീപമുള്ള ശ്രീമാരിയമ്മാള്‍ എന്ന പടക്ക നിര്‍മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. 14 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. പടക്കങ്ങള്‍ നിര്‍മിക്കാനുള്ള രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പത്ത് യൂണിറ്റ് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്.