Breaking News

വിരട്ടാന്‍ നോക്കേണ്ട: ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ മന്ത്രി എം.എം.മണി

കണ്ണൂര്‍: സെക്രട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ വിവാദ മുന്നറിയിപ്പുമായി മന്ത്രി എം.എം.മണി. സമരം ചെയ്ത് വിരട്ടാന്‍ നോക്കേണ്ട, നേരിടാന്‍ അറിയാം എന്നായിരുന്നു എം.എംമണിയുടെ മുന്നറിയിപ്പ്.
സമരം ചെയ്ത് സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ട. സര്‍ക്കാര്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരമായ സമീപനമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ കാശുവാങ്ങി ഒരു നിയമനവും നടത്തിയിട്ടില്ല. കൃത്യതയോടുകൂടിയാണ് സര്‍ക്കാര്‍ ഏത് കാര്യവും ചെയ്യുന്നത്. അതിന് ന്യായങ്ങളുമുണ്ട്. ഇതൊന്നും നോക്കാതെ നിയമന ഉത്തരവ് കൊടുത്തവരാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം. പറയാനാണെങ്കില്‍ ഇനിയും കാര്യങ്ങളുണ്ട്. അതുകൊണ്ട് ഇതൊന്നും പറഞ്ഞ് ഞങ്ങളെ വിരട്ടാന്‍ നോക്കേണ്ട. പ്രക്ഷോഭവും സമരവും നടക്കട്ടെ-മന്ത്രി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *