Breaking News

ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം: ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചു

എം.ശിവശങ്കര്‍(ഫയല്‍ ചിത്രം)

ന്യൂഡല്‍ഹി: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസിന്റെ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്നും ശിവശങ്കര്‍ ജാമ്യത്തില്‍ കഴിയുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഹര്‍ജിയില്‍ ഇ.ഡി ചൂണ്ടിക്കാട്ടുന്നു.
ശിവശങ്കറിനെതിരെ തെളിവുകള്‍ ഇല്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും അതിനാല്‍ത്തന്നെ ജാമ്യം അടിയന്തിരമായി റദ്ദാക്കണമെന്നുമായിരിക്കും ഇ.ഡിയുടെ വാദം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണല്‍ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടറാണ് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായിരുന്നത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു ആയിരുന്നു. അദ്ദേഹവും ആയി ഇ.ഡിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയ ശേഷം ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. ഇ.ഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജുവോ ആകും സുപ്രീംകോടതിയില്‍ ഹാജരാകുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *