Breaking News

മുന്നണി മാറ്റം: കാപ്പനെതിരെ ശശീന്ദ്രന്‍

മാണി.സി.കാപ്പന്‍, ശശീന്ദ്രന്‍

കോഴിക്കോട്: മുന്നണി മാറ്റ പ്രഖ്യാപനത്തില്‍ മാണി.സി.കാപ്പനെതിരെ മന്ത്രി എ.കെ.ശശീന്ദ്രന്‍ രംഗത്തുവന്നു. കാപ്പന്റെ മുന്നണി മാറ്റ പ്രഖ്യാപനം ഏകപക്ഷീയമാണെന്നും എന്‍.സി.പിയില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശശീന്ദ്രന്‍ എന്‍.സി.പി. ദേശീയ നേതൃത്വത്തിന് പരാതി നല്‍കി.
കാപ്പന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. അതിനെക്കുറിച്ച് ഒരു അഭിപ്രായപ്രകടനത്തിന് താനിപ്പോള്‍ മുതിരുന്നില്ല. മുന്നണി മാറ്റത്തെക്കുറിച്ച് ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഇതുവരെ ഒരു ചര്‍ച്ച പോലും നടത്തിയിട്ടില്ല. മാണി സി കാപ്പന്‍ മുന്നണി വിടുമെന്ന് കരുതുന്നില്ല. കാപ്പന്‍ എന്‍സിപിയില്‍ തന്നെ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്-ശശീന്ദ്രന്‍ പറഞ്ഞു.
പരാതിയല്ല, കേരളത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് താന്‍ ദേശീയ നേതൃത്വത്തിന് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ചില അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെന്നും അതൊന്ന് മനസ്സിലാക്കിയാല്‍ തരക്കേടില്ലെന്നും കഴിഞ്ഞ കൂടിക്കാഴ്ചയില്‍ പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, കാപ്പനൊപ്പം സംസ്ഥാനതലത്തില്‍ എന്‍.സി.പി ഒന്നാകെ ഇടതു മുന്നണി വിടുമോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടാകും. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനും മാണി സി. കാപ്പനും ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഇന്ന് ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *