Breaking News

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പൊതുസമ്മേളനം

വര്‍ക്കല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വര്‍ക്കല ടൗണ്‍ യൂണിറ്റിന്റെ പൊതുസമ്മേളനം നാളെ വൈകിട്ട് നാല് മണിക്ക്. വര്‍ക്കല മുനിസിപ്പല്‍ പാര്‍ക്കില്‍ നടക്കുന്ന സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(കെ.വി.വി.ഇ.എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ.വി.വി.ഇ.എസ് യൂണിറ്റ് വൈസ് പ്രസിഡന്റ് സി.വിജയപ്രകാശന്‍പിള്ള സ്വാഗതം പറയും. കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡന്റ് കെ.രാജേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും അഡ്വ.വി.ജോയി എം.എല്‍.എ നിര്‍വഹിക്കും.
ചികിത്സാ സഹായ വിതരണം വര്‍ക്കല മിനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.ലാജിയും മരണാനന്തര ധനസഹായ വിതരണം കെ.വി.വി.ഇ.എസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ബി.ജോഷിബാസുവും നിര്‍വഹിക്കും. സമ്മേളന ചടങ്ങിന്റെ ഭാഗമായി വര്‍ക്കല മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് സ്വീകരണവും ഉണ്ടാവും. സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് കെ.എം.ലാജി, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കുമാരി സുദര്‍ശിനി, ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആര്‍.അനില്‍കുമാര്‍, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.എം.ബഷീര്‍ എന്നിവര്‍ സംസാരിക്കും.
വാര്‍ഡ് കൗണ്‍സിലര്‍ നിതിന്‍ നായര്‍, കെ.വി.വി.ഇ.എസ് ചിറയിന്‍കീഴ് മേഖല ട്രഷറര്‍ ടി.ശ്രീനാഗേഷ്, കെ.വി.വി.ഇ.എസ് തിരുവനന്തപുരം ജില്ല സെക്രട്ടറി ഡി.എസ്.ദിലീപ്, കെ.വി.വി.ഇ.എസ് പുന്നമൂട് യൂണിറ്റ് പ്രസിഡന്റ് ബി.പ്രേംനാഥ്, കെ.വി.വി.ഇ.എസ് പുത്തന്‍ചന്ത യൂണിറ്റ് പ്രസിഡന്റ് കമറുദ്ദീന്‍, കെ.വി.വി.ഇ.എസ് വര്‍ക്കല ടൗണ്‍ യൂണിറ്റ് രക്ഷാധികാരികളായ അഡ്വ.ജി.പ്രതാപന്‍, എം.നാദിര്‍ഷ, വി.ബലറാം, കെ.വി.വി.ഇ.എസ് വനിത വിംഗ് ജില്ല ട്രഷറര്‍ ചന്ദ്രമതി ഷാജഹാന്‍, കെ.വി.വി.ഇ.എസ് വര്‍ക്കല ടൗണ്‍ യൂണിറ്റ് ട്രഷറര്‍ പി.സുഗുണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. കെ.വി.വി.ഇ.എസ് വര്‍ക്കല ടൗണ്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി എം.ഷാഹുല്‍ഹമീദ് കൃതജ്ഞത രേഖപ്പെടുത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *