
വര്‍ക്കല: വര്‍ക്കലയില്‍ പ്രവര്‍ത്തന സജ്ജമായ രംഗകലാകേന്ദ്രത്തിന്റെ ഉദ്ഘാടനം ഉദ്ഘാടനം ഫെബ്രുവരി 11 വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വര്‍ക്കലയുടെ സമഗ്ര വികസനത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച വിഷന്‍ വര്‍ക്കല ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് പദ്ധതികളില്‍ ഒന്നാണ് വര്‍ക്കലയിലെ രംഗകലാ കേന്ദ്രം.
വിനോദസഞ്ചാര വകുപ്പ് നല്കിയ രണ്ടേക്കര്‍ സ്ഥലത്ത് 13,000 ചതുരശ്ര അടിയില്‍ 2017 മെയ് 31-ാംതീയതി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച പ്രസ്തുത പദ്ധതിയില്‍ കൂത്തമ്പലം, കളരിത്തറ, 2000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ചുവര്‍ചിത്രം, ആനപ്പള്ള ചുറ്റുമതില്‍, ആമ്പല്‍കുളം, കാവ്, അംഫി തിയേറ്റര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകങ്ങളെ പരിചയപ്പെടുത്തുന്നതും, പ്രാചീനവും ആധുനികവുമായ സമൃദ്ധ സംസ്കൃതിയെപ്പറ്റി പഠനാന്വേഷണങ്ങള്‍ക്ക് കളമൊരുക്കുന്നതുമാണ് ഈ കേന്ദ്രം സജ്ജമാക്കുന്ന സൗകര്യങ്ങള്‍. ഇത്തരത്തില്‍ ഇന്ത്യയിലെ പ്രഥമ പൊതുമേഖല സംരംഭമായ ഈ കേന്ദ്രം ഭാവിയില്‍ മറ്റു രാജ്യങ്ങളിലുള്ള സമാന സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനുള്ള പദ്ധതിയും ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്.

ഉദ്ഘാടന ചടങ്ങില്‍ അഡ്വ.വി.ജോയി എം.എല്‍.എ സ്വാഗതം പറയും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പ്രോജക്ട് വിഷന്‍ രംഗകലാകേന്ദ്രത്തിന്റെ മുഖ്യ ഉപദേഷ്ടാവായ അടൂര്‍ ഗോപാലകൃഷ്ണനും പദ്ധതി അവലോകനം ചെയ്യുന്നത് വിവിഡ് കോര്പറേഷന് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി.രാമചന്ദ്രന് പോറ്റിയും ആയിരിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് ഡോ.വി.കെ.രാമചന്ദ്രന്, അഡ്വ.അടൂര്‍ പ്രകാശ് എം.പി, മുനിസിപ്പാലിറ്റി ചെയര്മാന് കെ.എം.ലാജി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ഡോ.വിശ്വാസ് മെഹ്ത ഐ.എ.എസ്(ചീഫ് സെക്രട്ടറി), ഡോ.വേണു ഐ.എ.എസ്(അഡീഷണല്‍ ചീഫ് സെക്രട്ടറി, ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ്), ഡോ.എ.ജയതിലക് ഐ.എ.എസ്(പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യൂ വകുപ്പ്), റാണി ജോര്‍ജ് ഐ.എ.എസ്(സെക്രട്ടറി, ടൂറിസം വകുപ്പ്), നവജ്യോത് ഖോസ ഐ.എ.എസ്(ജില്ലാ കളക്ടര്‍, തിരുവനന്തപുരം), സ്മിത സുന്ദരേശന്(പ്രസിഡന്റ്, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്), ബി.പി.മുരളി(പ്രസിഡന്റ്, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്), സി.അജയകുമാര്‍(വാര്‍ഡ് മെമ്പര്‍, പാപനാശം), ഷീജ(പ്രസിഡന്റ്, വെട്ടൂര്‍ ഗ്രാമപഞ്ചായത്ത്), ബാലിക്(പ്രസിഡന്റ്, ഇടവ ഗ്രാമപഞ്ചായത്ത്), ബേബി രവീന്ദ്രന്(പ്രസിഡന്റ്, നാവായിക്കുളം ഗ്രാമപഞ്ചായത്ത്), പ്രിയങ്ക ബിറില്‍(പ്രസിഡന്റ്, ചെമ്മരുതി ഗ്രാമപഞ്ചായത്ത്), ബിജു കുമാര്‍.എം(പ്രസിഡന്റ്, മടവൂര്‍ ഗ്രാമപഞ്ചായത്ത്), എം.ഹസീന(പ്രസിഡന്റ്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്), സൂര്യ.ആര്(പ്രസിഡന്റ്, ഇലകമണ്‍ ഗ്രാമപഞ്ചായത്ത്), എസ്.രാജീവ്(സി.പി.ഐ.എം വര്‍ക്കല ഏരിയ സെക്രട്ടറി), രഞ്ജിത്(സി.പി.ഐ മണ്ഡലം സെക്രട്ടറി), രഘുനാഥന്(പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി), ഇലകമണ്‍ ബിജു(പ്രസിഡന്റ്, മണ്ഡലം കമ്മിറ്റി, ബി.ജെ.പി), അഡ്വ.ബി.രവികുമാര്‍(എന്‍.സി.പി ദേശീയ കമ്മിറ്റിയംഗം), എം.രസലുദീന്(പ്രസിഡന്റ്, ജനതാദള്‍ വര്‍ക്കല മണ്ഡലം കമ്മിറ്റി), ദാവൂദ് വര്‍ക്കല(മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം), അഡ്വ.എസ്.കൃഷ്ണകുമാര്‍(സെക്രട്ടറി, ആര്.എസ്.പി, വര്‍ക്കല), വര്‍ക്കല സജീവ്(കേരള കോണ്‍ഗ്രസ്(എം), സജീര്‍ കല്ലമ്പലം(ഐ.എന്‍.എല്‍) എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. ഡോ.വി.സന്തോഷ്(ചീഫ്, സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ്, തിരുവനന്തപുരം)