
വര്‍ക്കല: ജെ.ആര്.ഹോസ്പിറ്റല്‍ എം.ഡി ഡോ.ജെ.രാധാകൃഷ്ണന്(75) അന്തരിച്ചു. ഇന്ന് വെളുപ്പിന് നാല് മണിയോടെയായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നാല് പതിറ്റാണ്ടിലേറെ വര്ക്കലയിലെയും പരിസരപ്രദേശങ്ങളിലെയും ആരോഗ്യമേഖലയിലെ സജീവ സാന്നിധ്യമായിരുന്നു അക്യുപംക്ചര് ചികിത്സാ വിദഗ്ധന്‍ കൂടിയായ ഡോ.ജെ.രാധാകൃഷ്ണന്. സരളകുമാരി(ശ്യാമള)യാണ് ഭാര്യ. മിഞ്ചു.ആര്.കൃഷ്ണന്, ഡോ.മനു(ഇംഗ്ലണ്ട്), മിലു.ആര്.കൃഷ്ണന്(സ്വിറ്റ്സര്‍ലന്റ്) എന്നിവര്‍ മക്കളും രാജേഷ്, ജസീക്ക(ഇംഗ്ലണ്ട്), അജിത്കുമാര്‍(സ്വിറ്റ്സര്‍ലന്റ്) എന്നിവര്‍ മരുമക്കളുമാണ്. സംസ്ക്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച സ്വവസതിയായ പുത്തന്‍ചന്ത പൗര്ണമിയില് നടക്കും.