Breaking News

ശശികലയുടെ വാഹനവ്യൂഹം അതിര്‍ത്തിയില്‍ തടഞ്ഞു

ശശികല

ചെന്നൈ: അണ്ണാ ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുടെ വാഹനവ്യൂഹം പോലീസ് അതിര്‍ത്തിയില്‍ തടഞ്ഞു. ബെംഗളുരുവില്‍ 4 വര്‍ഷത്തെ ജയില്‍ ശിക്ഷയും രണ്ടാഴ്ചത്തെ കോവിഡ് ചികിത്സയും കഴിഞ്ഞ് ചെന്നൈയിലേക്ക് വരികയായിരുന്നു ശശികല. നൂറ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശശികല തമിഴ്‌നാട് അതിര്‍ത്തിയായ കൃഷ്ണഗിരിയില്‍ എത്തിയത്. അവിടെവച്ച് ശശികലയെ തടഞ്ഞ പൊലീസ് അകമ്പടിയായി അഞ്ചു വാഹനങ്ങള്‍ മാത്രമേ കടത്തി വിടൂവെന്ന് അറിയിച്ചു.
പൊലീസ് ശശികലയുടെ കാറില്‍നിന്ന് അണ്ണാഡിഎം പതാക അഴിച്ചുമാറ്റിയതോടെ അണ്ണാഡിഎംകെ പ്രവര്‍ത്തകന്റെ പാര്‍ട്ടി പാതകയുള്ള കാറിലേക്ക് ശശികല മാറിക്കയറി യാത്ര തുടരുകയായിരുന്നു. എന്നാല്‍, പൊലീസിന്റെ നിര്‍ദേശം വകയ്ക്കാതെ വാഹനവ്യൂഹം മുന്നോട്ടു പോവുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൃഷ്ണഗിരിയില്‍ ഉള്‍പ്പെടെ 32 ഇടത്ത് വന്‍ സ്വീകരണമാണ് ശശികലയ്ക്കായി ഒരുക്കിയിട്ടുള്ളത്.
അതിനിടെ, കൃഷ്ണഗിരി ടോള്‍ഗേറ്റിന് സമീപം സ്വീകരണ റാലിക്ക് എത്തിയ രണ്ട് കാറുകള്‍ക്ക് തീ പിടിച്ചു. റാലിക്കിടെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കുമ്പോഴാണ് കാറുകളിലേക്ക് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ശശികലയുടെ കാറില്‍ അണ്ണാഡിഎംകെ പതാക ഉപയോഗിക്കുന്നതിനെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ശശികല സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള അണ്ണാ ഡിഎംകെ കേന്ദ്രങ്ങളിലെല്ലാം ഇന്ന് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *