Breaking News

ശബരിമല: നിയമനിര്‍മ്മാണം നടത്തുമെന്ന് യു.ഡി.എഫ്, കരട് പുറത്തുവിട്ടു

ശബരിമല, യു.ഡി.എഫ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് രൂപം

കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് യു.ഡിഎഫ്. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പുറത്തുവിട്ടിട്ടുണ്ട്. ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ട് വര്‍ഷം തടവ് ലഭിക്കുമെന്നും ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും നിയമത്തിന്റെ കരടില്‍ പറയുന്നു.
ഇതോടെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പ് ചുമലയിലേക്ക് വന്നതോടെയാണ് ചാരംമൂടിക്കിടന്ന ശബരിമല വിഷയം വീണ്ടും ആളിക്കത്തുന്ന സാഹചര്യത്തിലേക്ക് നീങ്ങിയത്. ശബരിമല വിഷയത്തില്‍ പ്രതികരണം വേണ്ടെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരുന്നത്. എന്നാല്‍, രമേശ് ചെന്നിത്തലയുടെ ഐശ്യര്യ കേരള യാത്രയില്‍ ശബരിമല പ്രധാന വിഷയമായി മാറിയതോടെ സി.പി.എമ്മിന് പ്രതികരിക്കാതെ വേറെ മാര്‍ഗ്ഗമില്ലെന്നായി.
ശബരിമല നിയമത്തിന്റെ കരട് പ്രസിദ്ധീകരിക്കാന്‍ യുഡിഎഫിനെ വെല്ലുവിളിച്ചുകൊണ്ട് മന്ത്രി എ.കെ.ബാലനാണ് ആദ്യം രംഗത്തുവന്നത്. ധൈര്യമുണ്ടെങ്കില്‍ കരട് യു.ഡി.എഫ്. പുറത്തുവിടണമെന്നും ഇക്കാര്യത്തില്‍ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നുവെന്നുമാണ് ബാലന്‍ പറഞ്ഞത്. ഇതിന് മറുപടിയായായണ് കോണ്‍ഗ്രസ് തയ്യാറാക്കിയ നിയമത്തിന്റെ കരട് രൂപം തിരുവഞ്ചൂര്‍ രാധാകൃഷ്ണനിലൂടെ യു.ഡി.എഫ് പുറത്ത് വിട്ടത്. മുന്‍ ഡിജിപി ടി.ആസഫ് അലിയാണ് കരട് തയ്യാറാക്കിയിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *