Breaking News

പണം വാങ്ങി മുങ്ങിയതല്ലെന്ന് സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍

കൊച്ചി: പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയശേഷം പരിപാടിയില്‍ പങ്കെടുത്തില്ലെന്നു കാട്ടി നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി ബോളിവുഡ് നടി സണ്ണി ലിയോണ്‍. താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്നാണ് സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി. 5 തവണ പരിപാടിക്കായി ഡേറ്റ് നല്‍കിയിട്ടും സംഘാടകനു പരിപാടി നടത്താന്‍ ആയില്ല. സംഘാടകരുടെ അസൗകര്യമാണ് ഇതിനു കാരണം. എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി. പെരുമ്പാവൂര്‍ സ്വദേശി ഷിയാസാണ് സണ്ണി ലിയോണിനെതിരെ പരാതി നല്‍കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *