Breaking News

കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് അശോക് ഗെലോട്ട്

അശോക് ഗെലോട്ട്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കുമെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി. നിരീക്ഷകനുമായ അശോക് ഗെലോട്ട്. സി.ബി.ഐയുടെ പ്രവര്‍ത്തന രീതിക്കെതിരെ അദ്ദേഹം കടുത്ത വിമര്‍ശമാണ് ഉയര്‍ത്തിയത്. സംസ്ഥാനത്ത് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭരണപക്ഷത്തിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ വിവരങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ്. ഈ സാഹചര്യത്തിലാണ് അശോക് ഗെലോട്ടിന്റെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ വിമര്‍ശനം.
രമേശ് ചെന്നിത്തലയാണ്‌ അശോക് ഗെലോട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ഗെലോട്ട് കുറ്റപ്പെടുത്തി. മണിപ്പൂര്‍, ഗോവ സര്‍ക്കാരുകളെ അട്ടിമറിച്ചത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങളും ഭിന്നതകളും ഉണ്ടെന്ന് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് ഗെലോട്ട് പറഞ്ഞു. ബംഗാളില്‍ സി.പി.എമ്മുമായുളള സഖ്യത്തെ ന്യായീകരിച്ചുകൊണ്ട് കേരളത്തിലെയും ബംഗാളിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ യു.ഡി.എഫ്. ഒറ്റക്കെട്ടായി എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും നേരിടുമെന്നും യു.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്നും ഗെലോട്ട് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *