
തിരുവനന്തപുരം: പോക്സോ കേസില്‍ ഇരയായ പതിനാറുകാരി പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശു മരിച്ചു. നെയ്യാറ്റിന്‍കര നെടിയാംകോടിന് സമീപം പനയറക്കലിലാണ് സംഭവം. ഇന്നലെയാണ് 56 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ചത്. മുലപ്പാല്‍ കുടിക്കുന്നതിനിടെ കുഞ്ഞ് മരണപ്പെടുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയും അമ്മയും പൊലീസിന് നല്കിയ മൊഴി. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂയെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പ്രസവമടക്കം നടന്നത് വീട്ടിലാണ്.
പതിനാറുകാരിയെ പീഡിപ്പിച്ച അയല്‍വാസി വിഷ്ണു(25)വിനെതിരെ നെരുവാംമൂട് പോലീസ് 22.12.2020 ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തിരുവനന്തപുരം ഓഫീസില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ച പരാതി നെരുവാംമൂട് പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പ്രേമം നടിച്ചെത്തിയ അയല്‍വാസി കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.