Breaking News

ബിജു പ്രഭാകറിനെതിരെ തൊഴിലാളി പ്രതിഷേധം; എളമരം കരീമും എം.ഡിക്കെതിരെ

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ പ്രതിഷേധം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. എം.ഡി. ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. ജീവനക്കാര്‍ തമ്പാനൂരില്‍നിന്ന് ബിജു പ്രഭാകറിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയുടെ ഭാഗമായ ടി.ഡി.എഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മാര്‍ച്ച് പോലീസ് തടഞ്ഞതോടെ ഓഫീസിനു മുന്നില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കെതിരായ പരാമര്‍ശത്തില്‍ ബിജു പ്രഭാകര്‍ ഖേദം പ്രകടിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം, ബിജു പ്രഭാകറിനെതിരെ എളമരം കരീം എംപിയും പ്രസ്താവനയുമായി രംഗത്തെത്തി. ബിജു പ്രഭാകറിന്റെ പ്രസ്താവനകള്‍ അനുചിതമാണെന്നും തിരുത്തുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കണം. കെഎസ്ആര്‍ടിസി പ്രതിസന്ധി തൊഴിലാളികളുടെ കുറ്റമല്ല. തൊഴിലാളികളുടെ സഹകരണത്തോടെയേ സ്ഥാപനം മുന്നോട്ടുപോകൂ. എല്ലാം സഹിച്ച് ജോലി ചെയ്യുന്ന തൊഴിലാളികള്‍ കൊള്ളക്കാരെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബിജു പ്രഭാകര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *