Breaking News

പുതിയ തേജസ്: മിന്നലാക്രമണങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമെന്ന് വ്യോമസേനാ മേധാവി

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പുതിയ തേജസ് ലൈറ്റ് കോംപാക്ട് പോര്‍വിമാനങ്ങള്‍ മാരക പ്രഹരശേഷിയുള്ളതാണെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ. അത്യാധുനിക എയര്‍ ടു എയര്‍ മിസൈലുകള്‍ ഉള്‍പ്പെടെയാണ് പുതിയ തേജസ് ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെയും പാകിസ്ഥാന്റെയും പക്കലുള്ള ജെഎഫ്-17 വിമാനങ്ങളേക്കാള്‍ സാങ്കേതികമായി ഏറെ മുന്നിലാണ് പുത്തന്‍ തേജസ്. ബാലാക്കോട്ട് അതിര്‍ത്തികടന്ന് ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയപ്പോള്‍ ഉപയോഗിച്ചതിനേക്കാള്‍ അത്യാധുനിക സംവിധാനങ്ങളാണ് തേജസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 83 പുതിയ തേജസ് വിമാനങ്ങള്‍ കൂടി വാങ്ങാനാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *