
വര്‍ക്കല: വര്‍ക്കല ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അജുലാല്‍ സ്ഥാനം രാജിവച്ചു. ഇന്ന് ഉച്ചയോടെയാണ് അജുലാല്‍ രാജിക്കത്ത് ബി.ജെ.പി ജില്ലാ പ്രസിഡന്റിന് കൈമാറിയത്. ആരോഗ്യപരമായ കാരണങ്ങളാണ് രാജി വയ്ക്കുന്നതിന് കാരണമായി രാജിക്കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. എന്നാല്‍, പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനുള്ളിലെ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് സൂചന.
ഇന്ന് നടന്ന വര്‍ക്കല നഗരസഭ സ്ഥിരം സമിതി ചെയര്മാന് തെരഞ്ഞെടുപ്പില്‍ വികസനകാര്യ സ്ഥിരംസമിതി ബി.ജെ.പി പിടിച്ചെടുത്തിരുന്നു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയെ തെരഞ്ഞെടുത്തതില്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണ് അജുലാല്‍ മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, തനിക്ക് മണ്ഡലം പ്രസിഡന്റിന്റെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തെ കുറിച്ച് യാതൊരു അറിവും തനിക്കില്ലെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് ബീക്കണ്‍ ന്യൂസിനോട് പ്രതികരിച്ചു. അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കീഴ്ഘടകങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാമെന്നതൊഴിച്ചാല് മണ്ഡലം കമ്മിറ്റിതലം മുതല്‍ മുകള്ഘടകങ്ങളിലൊന്നുംതന്നെ യാതൊരുവിധ മാറ്റങ്ങളും ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം

- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
