Breaking News

വളര്‍ത്തുപൂച്ചകള്‍ കൂട്ടത്തോടെ ചത്തു: വൈറസ് ബാധയെന്ന് ആശങ്ക

പ്രതീകാത്മക ചിത്രം

മുഹമ്മ: വളര്‍ത്തുപൂച്ചകള്‍ കൂട്ടത്തോടെ ചത്തത് ആലപ്പുഴയില്‍ വൈറസ് ബാധയെന്ന ആശങ്ക വളര്‍ത്തുന്നു. മുഹമ്മയിലും വീയപുരത്തുമായി 12 പൂച്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തത്. ചത്ത് വീഴുന്നതിന് മുന്‍പ് പൂച്ചകളുടെ കണ്ണുകള്‍ ചുവക്കുകയും, കണ്‍പോളകള്‍ വിണ്ട് കീറുകയും ചെയ്തെന്ന് ഉടമകള്‍ പറയുന്നു. പൂച്ചകളില്‍ പ്രത്യേക സീസണുകളില്‍ കണ്ടുവരുന്ന ഫെലൈന്‍ പാന്‍ലൂക്കോപീനിയ എന്ന രോഗമാണിതെന്ന് വിദഗ്ധര്‍ പറയുന്നു. പൂച്ചകളില്‍ നിന്ന് ഈ വൈറസ് മനുഷ്യനിലേക്ക് പടരില്ല. ഇതിനെ പ്രതിരോധിക്കുന്നതിനായി പൂച്ചകളില്‍ വാക്സിന്‍ എടുക്കാവുന്നതാണ്. താരതമ്യേന ചലവ് കുറഞ്ഞ വാക്‌സിനാണിത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *