Breaking News

ഇടതുപക്ഷ ജീവനക്കാരെ സ്ഥിരപ്പെടുത്തണം: കമലിന്റെ കത്ത് വിവാദത്തില്‍

കമല്‍

തിരുവനന്തപുരം: ഇടതുപക്ഷ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന സംവിധായകന്‍ കമലിന്റെ കത്ത് വിവാദമാകുന്നു. നാല് വര്‍ഷമായി കേരള ചലച്ചിത്ര അക്കാദമിയില്‍ ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കമല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പുറത്തുവിട്ടത്.
ഫെസ്റ്റിവല്‍ ഡപ്യൂട്ടി ഡയറക്ടര്‍, ഫെസ്റ്റിവല്‍ പ്രോഗ്രാം മാനേജര്‍, പ്രോഗ്രാംസ് ഡപ്യൂട്ടി ഡയറക്ടര്‍, പ്രോഗ്രാം മാനേജര്‍ എന്നിങ്ങനെ തസ്തികയുടെ പേര് എടുത്തുപറഞ്ഞാണ് ജോലി സ്ഥിരപ്പെടുത്തണമെന്ന ആവശ്യം കമല്‍ കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഇവരെ സ്ഥിരപ്പെടുത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിനും ചലചിത്രമേഖലയ്ക്കും ഗുണകരമായിരിക്കുമെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും സ്ഥിരപ്പെടുത്തുന്നതുകൊണ്ട് അക്കാദമിക്ക് സാമ്പത്തിക ബാധ്യതയുണ്ടാവില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ഇടതുപക്ഷ അനുഭാവികളായ ഇവരെ സ്ഥിരപ്പെടുത്തിയാല്‍ ചലചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായിക്കുമെന്നും അദ്ദേഹം സാംസ്‌കാരിക മന്ത്രി എ.കെ.ബാലനു നല്‍കിയ കത്തില്‍ പറയുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *