
സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണത്തിനൊപ്പം വില്‍പ്പനയും
കോട്ടയം: കോവിഡ് വാക്‌സിന്‍ വിതരണത്തിന് കാരുണ്യ മോഡലിന് ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ. ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വാക്‌സിന്‍ വിതരണം ചെയ്യുന്നതോടൊപ്പം ആവശ്യക്കാര്‍ക്ക് പണംകൊടുത്ത് വാങ്ങാനുള്ള സംവിധാനമൊരുക്കുക എന്നതാണ് കാരുണ്യ മോഡലിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങി ആശുപത്രി മാനേജ്‌മെന്റിന് നല്‍കുകയും അവര്‍ അത് ആവശ്യക്കാര്‍ക്ക് പണം വാങ്ങി വില്‍പന നടത്തുകയും ചെയ്യും. ഇതിന്റെ ലാഭം സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിന് ഉപയോഗിക്കാമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയായതിനാല്‍ അമിത വില നല്‍കി ജനങ്ങള്‍ക്ക് വാക്‌സിന്‍ വാങ്ങേണ്ടി വരില്ല. ഇതാണ് കാരുണ്യ മോഡല്‍.
കോവിഡ് ചികിത്സാരംഗത്ത് സംഭവിച്ച പാകപ്പിഴകളാണ് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുന്നതോടൊപ്പം വില്‍പനയും നടത്താനുള്ള പദ്ധതിക്ക് പിന്നിലുള്ളത്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മാത്രം കോവിഡ് പ്രതിരോധമൊരുക്കിയത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.
എന്നാല്‍, ചികിത്സയ്ക്കും പരിശോധനകള്‍ക്കും സ്വകാര്യ സംവിധാനങ്ങളെ കൂടി പങ്കെടുപ്പിച്ചതോടെയാണ് സര്‍ക്കാരിന് കോവിഡിനെ എളുപ്പത്തില്‍ പ്രതിരോധിക്കാനായത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബദല്‍ മാര്‍ഗ്ഗമായി ഉള്ളതിനാല്‍ സ്വകാര്യ ആശുപത്രികളും ലാബുകളും അമിത ചാര്‍ജ്ജ് ഈടാക്കാന്നത് നല്ലൊരു പരിധിവരെ തടയാനും സാധിച്ചു.
കോവിഷീല്‍ഡ് വാക്‌സിന്‍ ഉല്‍പാദകരായ സീറം ഇന്‍സ്റ്റിട്ട്യൂട്ട് ഉല്‍പാദനത്തിന്റെ പകുതി സര്‍ക്കാരിനും പകുതി സ്വകാര്യ മേഖലയ്ക്കും നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കേരളത്തില്‍ കോവിഷീല്‍ഡാണ് വിതരണം ചെയ്യുക. ഏകദേശം 1000 രൂപയോളമായിരിക്കും വാക്‌സിന്റെ വിലയെന്നാണ് ലഭിക്കുന്ന വിവരം.