Breaking News

ബിജെപി അംഗം പേരുമാറി വോട്ടുചെയ്തു; പാലക്കാട് നഗരസഭയില്‍ ബഹളം

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബി.ജെ.പി അംഗം പേര് മാറി വോട്ട് ചെയ്തതിനെ തുടര്‍ന്ന് വന്‍ ബഹളം. മുതിര്‍ന്ന ബി.ജെ.പി കൗണ്‍സിലര്‍ എന്‍.നടേശനാണ് അബദ്ധം പറ്റിയത്. ബിജെപി നഗരസഭാധ്യക്ഷ സ്ഥാനാര്‍ഥി പ്രിയക്ക് വോട്ടുചെയ്യുന്നതിന് പകരം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉഷയുടെ പേരാണ് നടേശന്‍ എഴുതി പെട്ടിയിലിട്ടത്.
ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ച നഗരസഭയാണ് പാലക്കാട് നഗരസഭ. അബദ്ധം പറ്റിയെന്നു പറഞ്ഞ് പെട്ടെന്ന് ബാലറ്റ് തിരികെ വാങ്ങി കൃത്യമായ പേരെഴുതി വോട്ടുചെയ്യുന്നതിനെചൊല്ലിയുള്ള തര്‍ക്കമാണ് ബഹളത്തിന് തുടക്കമിട്ടത്. വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം, കോണ്‍ഗ്രസ് അംഗങ്ങള്‍ വരണാധികാരികെളെ സമീപിച്ചു. അതിനെതിരെ ബിജെപിക്കാരുമെത്തിയതോടെ സഭയില്‍ ബഹളമായി. തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിര്‍ദ്ദേശമനുസരിച്ച് മാറിയ വോട്ട് അസാധുവായി വരണാധികാരി പ്രഖ്യാപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *