
ലോകത്തിലെ ഏറ്റവും വലിയ യുട്യൂബ് ചാനല്‍, റെക്കോര്‍ഡിംഗ് ലേബല്‍ എന്നീ വിശേഷണങ്ങള്‍ ഉള്ള ടി-സീരീസിന് വേണ്ടി പ്രശസ്ത സിനിമാസംവിധായകന് ഒമര്‍ലുലു ഒരുക്കുന്ന മ്യൂസിക് ആല്‍ബത്തിനുവേണ്ടി ആലപിക്കുന്നത്, കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ‘വസ്തേ’ പാടിയ നിഖില്‍ ഡിസൂസ്സയാണ്. നിഖില്‍ ഡിസൂസ്സയുടെ തൊട്ടുമുന്‍പത്തെ ഗാനത്തിന് ഒരു ബില്യണ്‍ യുട്യൂബ് കാഴ്ചക്കാരുണ്ട്.
ദുബായിലെ പ്രമുഖ ഇന്‍ഫ്ലുവന്‍സേഴ്സ് ആയ ജുമാന ഖാന് അജ്മല്‍ ഖാന് എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിക്കുന്നത്. അഭിഷേക് ടാലണ്ടഡിന്റെ വരികള്‍ക്ക് ജുബൈര്‍ മുഹമ്മദ് സംഗീതസംവിധാനവും അച്ചു വിജയന് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം മുസ്തഫ അബൂബക്കര്‍, കാസ്റ്റിംഗ് ഡയറക്ഷന്‍ വിശാഖ് പി.വി. വിര്‍ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്താണ് ഈ ആല്‍ബം നിര്‍മ്മിക്കുന്നത്.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.