Breaking News

തലസ്ഥാന നഗരിയില്‍ താമര വിരിഞ്ഞില്ല, എല്‍.ഡി.എഫ് തുടരും, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു

തിരുവനന്തപുരം: ബി.ജെ.പി നില മെച്ചപ്പെടുത്തി, എല്‍.ഡി.എഫ് മെച്ചപ്പെട്ട നിലയില്‍ തുടരും, കേണ്‍ഗ്രസ് തകര്‍ന്നടിഞ്ഞുഇതാണ് സംസ്ഥാനത്തെ ഗ്ലാമര്‍ പോരാട്ടമായിരുന്ന തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആകെത്തുക. കഴിഞ്ഞ തവണത്തെ 45 സീറ്റ് എന്ന നില മെച്ചപ്പെടുത്തി എല്‍.ഡി.എഫ് ഭരണത്തുടര്‍ച്ചയിലേക്ക് ചുവടുവച്ചപ്പോള്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയും കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട പ്രകടനം നടത്തി ശക്തി തെളിയിച്ചു. എന്നാല്‍, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നുതരിപ്പണമായ നിലയിലാണ്. എല്‍.ഡി.എഫ്-51, എന്‍.ഡി.എ-34, യു.ഡി.എഫ്-10, മറ്റുള്ളവര്‍-5 എന്നിങ്ങനെയാണ് കക്ഷിനില.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ഒരു സീറ്റ് ലീഡ് നേടിയെങ്കിലും പിന്നീട് എല്‍.ഡി.എഫ് കളംനിറഞ്ഞ കാഴ്ചയാണ് കാണാനായത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും കോണ്‍ഗ്രസും യു.ഡി.എഫും ഒരു വെല്ലുവിളിയായതേയില്ല. ‘തലസ്ഥാനത്ത് പ്രധാനമന്ത്രിയെത്തുമ്പോള്‍ സ്വീകരിക്കാന്‍ ബിജെപി മേയര്‍’ എന്ന മുദ്രാവാക്യം ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല എന്നുവേണം കരുതാന്‍. കോര്‍പറേഷനില്‍ അധികാരം ലഭിക്കുമെന്ന പ്രചാരണമാണ് ബി.ജെ.പിക്ക് വിനയായതെന്നും കരുതുന്നു. ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ എല്‍.ഡി.എഫിന്റെ പെട്ടിയില്‍ വീണത് ഈ പ്രചാരണം കാരണമാണെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍, എല്‍.ഡി.എഫിന്റെ ചില ശക്തികേന്ദ്രങ്ങളില്‍ ജയിക്കാനായത് എന്‍.ഡി.എയ്ക്കും ബി.ജെ.പിക്കും ആശ്വാസം പകരുന്നതാണ്.
സംഘടനാ പ്രവര്‍ത്തനത്തില്‍ വിശ്വസിച്ച എല്‍.ഡി.എഫിന് അതിന്റെ ഗുണവും ലഭിച്ചു. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിയിലോ മുന്നണിയിലോ അസ്വാരസ്യങ്ങള്‍ ഉണ്ടാവാതെ നോക്കിയതും എല്‍.ഡി.എഫിന്റെ വിജയത്തിന് മുതല്‍ക്കൂട്ടായി. ഭരണവിരുദ്ധ വികാരവും സര്‍ക്കാരിനെതിരായ പ്രചാരണവും ജനഹിതത്തില്‍ പ്രതിഫലിച്ചിട്ടില്ല. എന്നാല്‍, യു.ഡി.എഫ് നിലയില്ലാക്കയത്തിലേക്ക് വീഴുകയായിരുന്നു. സര്‍ക്കാരിനെതിരായ വിവാദങ്ങളില്‍ മാത്രം ശ്രദ്ധിച്ചതാണ് യു.ഡി.എഫിന് വിനയായത്. താഴേത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനും യു.ഡി.എഫിന് സാധിച്ചില്ല. വിമത ശല്യവും യു.ഡി.എഫിന് ദുര്‍ബലമാക്കിയിട്ടുണ്ട്. തീരദേശ മേഖലകളും കൈവിട്ടതോടെ യു.ഡി.എഫ് അതിദയനീയമായ അവസ്ഥലിലേക്ക് കൂപ്പുകുത്തി.
സീറ്റ് നില:
എല്‍.ഡി.എഫ്
കവിത എല്‍.എസ്(കഴക്കൂട്ടം)
എം. ബിനു(ചന്തവിള)
ഡി. രമേശന്‍(കാട്ടായിക്കോണം)
സ്റ്റാന്‍ലി ഡിക്രൂസ്(ശ്രീകാര്യം)
ആതിര എല്‍.എസ്(ഉള്ളൂര്‍)
എല്‍.എസ് സാജു(ഇടവക്കോട്)
ആശാ ബാബു(ഞാണ്ടൂര്‍കോണം)
അംശു വാമദേവന്‍(കേശവദാസപുരം)
ഡി.ആര്‍ അനില്‍(മെഡിക്കല്‍ കോളേജ്)
പി.കെ രാജു(പട്ടം)
റിനോയ് ടി.പി(മുട്ടട)
എസ് ജയചന്ദ്രന്‍ നായര്‍(കുടപ്പനക്കുന്ന്)
എം.എസ് കസ്തൂരി എം.എസ് കസ്തൂരി
ഡോ. റീന കെ.എസ്(നന്ദന്‍കോട്)
പി. രാജന്‍(പാളയം)
മാധവദാസ്(തൈക്കാട്)
രാഖി രവികുമാര്‍(വഴുതക്കാട്)
പി. ജമീല(പേരൂര്‍ക്കട)
രമ(കാച്ചാണി)
ജി. ഹെലന്‍(വാഴോട്ടുകോണം)
പാര്‍വതി ഐ.എം(വട്ടിയൂര്‍ക്കാവ്)
കൃഷ്ണകുമാര്‍(വലിയശാല)
ബിന്ദു മേനോന്‍ എല്‍.ആര്‍(ആറന്നൂര്‍)
ആര്യ രാജേന്ദ്രന്‍ എസ്(മുടവന്‍മുഗള്‍)
ഡി. ശിവന്‍കുട്ടി(പുഞ്ചക്കരി)
വി. പ്രമീള(പൂങ്കുളം)
സിന്ധു(വെങ്ങാനൂര്‍)
സമീറ എസ് മിഹദാദ്(വിഴിഞ്ഞം)
വി.എസ് സുലോചനന്‍(അമ്പലത്തറ)
വിജയകുമാരി വി(കമലേശ്വരം)
സജുലാല്‍(കളിപ്പാംകുളം)
ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍(ആറ്റുകാല്‍)
സലീം(പുത്തന്‍പള്ളി)
മുഹമ്മദ് ബഷീര്‍(മാണിക്യവിളാകം)
സുധീര്‍(ബീമാപള്ളി ഈസ്റ്റ്)
രാജേന്ദ്രന്‍(മുട്ടത്തറ)
വിജയകുമാര്‍(ശ്രീവരാഹം)
സി. ഹരികുമാര്‍(തമ്പാനൂര്‍)
ഗായത്രി എസ് നായര്‍(വഞ്ചിയൂര്‍)
ശാന്ത എം(ചാക്ക)
അയറിന്‍(വലിയതുറ)
ഷാജിദ നാസര്‍(വള്ളക്കടവ്)
സാബു ജോസ്(വെട്ടുകാട്)
ഗോപകുമാര്‍(കടകംപള്ളി)
സുജാദേവി(പേട്ട)
ശരണ്യ എസ്.എസ്(കണ്ണമൂല)
അജിത്കുമാര്‍(അണമുഖം)
നാജ(കുളത്തൂര്‍)
ശ്രീദേവി എ(ആറ്റിപ്ര)
ജിഷ ജോണ്‍(പൗണ്ടുകടവ്)
വിക്രമന്‍(പള്ളിത്തുറ)
എന്‍.ഡി.എ
ബിന്ദു എസ്.ആര്‍(ചെറുവക്കല്‍)
ഗായത്രിദേവി(ചെല്ലമംഗലം)
ഉദയന്‍(ചെമ്പഴന്തി)
അര്‍ച്ചന മണികണ്ഠന്‍(പൗഡിക്കോണം)
വി. മീനാ ദിനേഷ്(ചെട്ടിവിളാകം)
മധുസൂധനന്‍ നായര്‍(ശാസ്തമംഗലം)
സുമി.എസ്.എസ്(കാഞ്ഞിരംപാറ)
രാജലക്ഷ്മി(തുരുത്തുമൂല)
നന്ദഭാര്‍ഗവ്(നെട്ടയം)
പത്മ(കൊടുങ്ങാനൂര്‍)
ഗിരികുമാര്‍(പി.റ്റി.പി നഗര്‍)
പത്മലേഖ(പാങ്ങോട്)
കെ.അനില്‍കുമാര്‍(തിരുമല)
ദേവിമ(വലിയവിള)
വി.വി രാജേഷ്(പൂജപ്പുര)
ഷീജ മധുസൂധനന്‍ നായര്‍(ജഗതി)
മഞ്ജു(കരമന)
ജയലക്ഷ്മി പി.എസ്(തൃക്കണ്ണാപുരം)
ദീപിക യു(നേമം)
ഗോപകുമാര്‍(പൊന്നുമംഗലം)
പി.വി മഞ്ജു(പുന്നയ്ക്കാമുഗള്‍)
ആശാനാഥ് ജി.എസ്(പാപ്പനംകോട്)
സൗമ്യ എല്‍(എസ്റ്റേറ്റ്)
അജിത്ത് കുമാര്‍(നെടുങ്കാട്)
വി.ശിവകുമാര്‍(കാലടി)
ശ്രീദേവി എസ്.കെ(മേലാംകോട്)
മോഹനന്‍(വെള്ളാര്‍)
സത്യവതി(തിരുവല്ലം)
സിമി റാണി(ചാല)
സുരേഷ്(മണക്കാട്)
മോഹനന്‍ നായര്‍(കുര്യാത്തി)
രാജേന്ദ്രന്‍ നായര്‍(ശ്രീകണ്ഠേശ്വരം)
അശോക് കുമാര്‍(പാല്‍കുളങ്ങര)
കുമാരന്‍ നായര്‍(കരിക്കകം)
യു.ഡി.എഫ്
വനജ രാജേന്ദ്രബാബു(മണ്ണന്തല)
ജോണ്‍സണ്‍ ജോസഫ്(നാലാഞ്ചിറ)
സതികുമാരി(കവടിയാര്‍)
ശ്യാംകുമാര്‍(കുറവന്‍കോണം)
മേരി പുഷ്പം.എ(കുന്നുകുഴി)
സി. ഓമന(മുല്ലൂര്‍)
മിലാനി(ബീമാപള്ളി)
പത്മകുമാര്‍(പെരുന്താന്നി)
സെറാഫിന്‍(ശംഖുമുഖം)
സുരേഷ്‌കുമാര്‍ എസ്(ആക്കുളം)
മറ്റുള്ളവര്‍
സുരകുമാരി ആര്‍(കിനാവൂര്‍)
പനിയടിമ(കോട്ടപ്പുറം)
നിസാമുദ്ദീന്‍ എം(ഹാര്‍ബര്‍)
മേരി ജിപ്സി(പൂന്തുറ)
ജാനകി അമ്മാള്‍(ഫോര്‍ട്ട്)

Related posts

Leave a Reply

Your email address will not be published. Required fields are marked *