
വര്‍ക്കല: വര്‍ക്കല നഗരസഭയുടെ ഭരണം പിടിക്കാന്‍ ബി.ജെ.പി നേതൃത്വം ശ്രമം തുടങ്ങി. ആകെയുള്ള 33 സീറ്റുകളില്‍ ബി.ജെ.പിക്ക് പതിനൊന്നും എല്‍.ഡി.എഫിന് പന്ത്രണ്ടും യു.ഡി.എഫിന് ഏഴും സീറ്റുകളാണ് ലഭിച്ചത്. മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ഇവിടെ വിജയിച്ചു. ഈ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ കൂടെ നിര്‍ത്തിയാല്‍ ബി.ജെ.പിക്ക് 14 പേരുടെ പിന്തുണയാകും.
ഇതില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇതിനകം തന്നെ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞതായി ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നു. ഇതിനുള്ള ശ്രമങ്ങള്‍ ബി.ജെ.പി ക്യാമ്പ് തുടരുകയാണ്. ഭരണ സമിതി രൂപീകരിക്കാന്‍ പിന്നെയും 3 പേരുടെ പിന്തുണ ആവശ്യമാണ്. ഇതിനായി യു.ഡി.എഫിന്റെ പിന്തുണ നേടാനുള്ള ശ്രമങ്ങളും ബി.ജെ.പി നേതൃത്വം നടത്തുന്നുണ്ട്. നഗരസഭയുടെ ചരിത്രത്തിലാദ്യമായി ഒട്ടുമിക്ക വാര്‍ഡുകളിലും കടുത്ത ത്രികോണ മത്സരമാണ് നടന്നത്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്