
ചെന്നൈ: പൊങ്കല്‍ ദിനമായ ജനുവരി 15ന് തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാവുമെന്ന് സൂചന. പാര്‍ട്ടിയുടെ പ്രഖ്യാപനത്തീയതി ഈ മാസം 31നു അറിയിക്കുമെന്നു രജനി നേരത്തെ പറഞ്ഞിരുന്നു. ഇതിനോടനബന്ധിച്ച് പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാക്കുകയാണ് രജനീകാന്ത്.
രജനി ഇന്നലെ മക്കള്‍ മണ്‍ട്രം ഭാരവാഹികളുമായി ചര്‍ച്ച നടത്തി. പാര്‍ട്ടി ഓവര്‍സിയര്‍ തമിഴരുവി മണിയന്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അര്‍ജുന മൂര്‍ത്തി എന്നിവരും താരത്തിനൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ പോസ്റ്ററുകളില്‍ രജനിയുടെ ചിത്രം മാത്രം മതിയെന്നും ചര്‍ച്ചയില്‍ ധാരണയായി.
ബി.ജെ.പിയില്‍നിന്ന് രാജിവച്ച് രജനിക്കൊപ്പം കൂടിയ ആര്‍.എ.അര്‍ജുന മൂര്‍ത്തിയെ പാര്‍ട്ടിയുടെ ചീഫ് കോ-ഓര്‍ഡിനേറ്ററാക്കിയത് രജനി അനുകൂല കേന്ദ്രങ്ങളില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്ററുകളില്‍ രജനിയുടെ ചിത്രം മാത്രം മതിയെന്ന തീരുമാനമുണ്ടായത്.
പാര്‍ട്ടി പ്രഖ്യാപനത്തോടെതന്നെ നിര്‍വാഹക സമിതിയെയും പ്രഖ്യാപിക്കും. രജനിയുടെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപം പാര്‍ട്ടി ഓഫീസാക്കുമെന്നും സൂചനയുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസുകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പാര്‍ട്ടി ആസ്ഥാന മന്ദിരം ചെന്നൈയില്‍ പ്രവര്‍ത്തനം തുടങ്ങും.
അടുത്തയാഴ്ച രജനി തന്റെ പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ ചിത്രീകരണത്തില്‍ പങ്കുചേരും. രജനിയുടെ പാര്‍ട്ടി പ്രഖ്യാപനത്തോടെ വിവിധ പാര്‍ട്ടികളില്‍ നിന്നും പ്രമുഖര്‍ വരുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഏത് പാര്‍ട്ടിയില്‍നിന്ന്, ആരൊക്കെ എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.