Breaking News

സീരിയല്‍ നടി വി.ജെ.ചിത്ര മരിച്ച നിലയില്‍

വി.ജെ.ചിത്ര

ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ നടിയും അവതാരകയുമായ ചിത്ര കാമരാജ് എന്ന വി.ജെ.ചിത്ര(28) മരിച്ച നിലയില്‍. ഇവര്‍ താമസിച്ചിരുന്ന നസറത്ത്‌പേട്ടൈയിലുള്ള ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. പ്രതിശ്രുത വരനായ ഹേമന്തിനൊപ്പം സീരിയല്‍ ഷൂട്ടിംഗിനോടനുബന്ധിച്ചാണ് ചിത്ര ഹോട്ടലില്‍ താമസിച്ചിരുന്നത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
ഹേമന്തിന്റെ വാക്കുകള്‍ പ്രകാരം ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിംഗ് കഴിഞ്ഞ് പുലര്‍ച്ചെ രണ്ടരയോടെയാണ് ചിത്ര ഹോട്ടല്‍ മുറിയില്‍ തിരികെയെത്തിയത്. കുളിച്ചു വരാമെന്ന് പറഞ്ഞുപോയ ചിത്ര ഏറെ സമയമായിട്ടും പുറത്തേക്ക് വരാത്തതിനാല്‍ വാതിലില്‍ തട്ടിനോക്കി. പ്രതികരണമില്ലാത്തിനാല്‍ ഹോട്ടല്‍ ജീവനക്കാരെ വിളിച്ചുവരുത്തി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോള്‍ അവര്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ് കാണാനായത്.
പാണ്ഡ്യന്‍ സ്റ്റോര്‍സ് സീരിയലിലെ മുല്ല എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് ചിത്ര. സിനിമകളുടെ ഓഡിയോ ലോഞ്ചിംഗ് പരിപാടികളിലും ടെലിവിഷന്‍ ഷോകളിലും അവതാരകയായി എത്തിയിട്ടുണ്ട്. ചെന്നൈയില്‍ കോട്ടൂര്‍ പുരത്താണ് ചിത്രയുടെ ബന്ധുക്കള്‍ താമസിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷാദരോഗം ആത്മഹത്യയിലേക്ക് നയിച്ചതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *