Breaking News

ബി.ജെ.പി വര്‍ക്കല മണ്ഡലം സ്ഥാനാര്‍ത്ഥി സംഗമം

ബി.ജെ.പി വര്‍ക്കല മണ്ഡലം സ്ഥാനാര്‍ത്ഥി സംഗമം സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

വര്‍ക്കല: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബി.ജെ.പി വര്‍ക്കല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സംഗമം സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്തു. ഇടത്-വലത് മുന്നികള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് സുരേഷ് ഗോപി വിമര്‍ശനം ഉന്നയിച്ചത്. ഇടത്-വലത് മുന്നണികള്‍ക്കുള്ള ശക്തമായ താക്കീതാവണം ജനങ്ങളുടെ വോട്ടവകാശം. അഴിമതിക്കെതിരെ വോട്ട് ചെയ്യാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ ഒരൊറ്റ ഇടത്-വലത് സ്ഥാനാര്‍ത്ഥികളും കേരളത്തില്‍ ജയിക്കില്ല.
സാധാരണ ഗതിയില്‍ ഒരു മണ്ഡലത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ വിജയപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ മനസ്സുവച്ചാല്‍ വര്‍ക്കല മണ്ഡലത്തിലെ എല്ലാ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെയും ജയിപ്പിക്കാനാവും. അഴിമതിരഹിത ഭരണത്തിനുവേണ്ടി അത് ആവശ്യമാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ വോട്ടവകാശം യുക്തിപൂര്‍വ്വം വിനിയോഗിക്കണം- അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
സ്ഥാനാര്‍ത്ഥി സംഗമം യോഗത്തില്‍ ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി സജി മുല്ലനല്ലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ദാനശീലന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ ജെ.ആര്‍.പത്മകുമാര്‍, സംസ്ഥാന വക്താവ് നാരായണന്‍ നമ്പൂതിരി, സംസ്ഥാന സെക്രട്ടറി വി.ശിവന്‍കുട്ടി, എന്‍.ഡി.എ ജില്ലാ വൈസ് ചെയര്‍മാന്‍ അജി.എസ്.ആര്‍.എം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മണ്ഡലം ജനറല്‍ സെക്രട്ടറി തച്ചോട് സുധീര്‍ കൃതജ്ഞത രേഖപ്പെടുത്തി.

സുരേഷ് ഗോപി എം.പി വര്‍ക്കല മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം

Related posts

Leave a Reply

Your email address will not be published. Required fields are marked *