
ന്യൂഡല്‍ഹി: ചര്‍ച്ചയ്ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം നിരസിച്ച് കര്‍ഷകര്‍. ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച കര്‍ഷകര്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷക സംഘടനകളെയും ചര്‍ച്ചയ്ക്ക് ക്ഷണിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. രാജ്യത്ത് നിലവിലുള്ള അഞ്ഞൂറോളം കര്‍ഷക സംഘടനകളില്‍ 32 സംഘടനകളെ മാത്രമേ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളുവെന്നാണ് ഓള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പറയുന്നത്.
രണ്ട് ദിവസത്തിനകം കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്കി. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരത്തില്‍നിന്ന് പിന്മാറില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രിയോടെയാണ് ഇന്ന് 3 മണിക്ക് ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് കര്‍ഷക സംഘടനയുടെ നേതാക്കള്‍ക്ക് ലഭിച്ചത്. സിംഗു, ഗാസിപൂര്‍, തിക്രി അതിര്‍ത്തികള്‍ അടച്ചതോടെ കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് കര്‍ഷക സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത്.