Breaking News

രഘുനാഥപുരം റോഡില്‍ വഴിയാത്രക്കാരെ കാത്ത് മരണക്കുഴി; വീഡിയോ

രഘുനാഥപുരത്ത് റോഡില്‍ അപകടം പതിയിരിക്കുന്ന കുഴി

വര്‍ക്കല: വര്‍ക്കല രഘുനാഥപുരത്ത് റോഡില്‍ വഴിയാത്രക്കാരെ കാത്ത് മരണക്കുഴി. ജിയോ കേബിള്‍ ഇടുന്നതിനായാണ് റോഡരികില്‍ വലിയ കുഴി കുഴിച്ചത്. എന്നാല്‍ ആവശ്യം കഴിഞ്ഞ് കുഴി മണ്ണിട്ട് നികത്താതെ തൊഴിലാളികള്‍ പണി നിര്‍ത്തി പോവുകയായിരുന്നു. ഇപ്പോള്‍ കേബിള്‍ ഇടാനായി കുഴിച്ച കുഴി റോഡിന്റെ ടാറ് പൊട്ടിയതോടെ വലിയ കുഴിയായി മാറിയിരിക്കുകയാണ്. രാത്രിയും പകലുമായി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. മാത്രമല്ല, ഗ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും നടത്തുന്നതും ഇവിടെയാണ്.
ഏത് നിമിഷവും ഒരു അപകടം പ്രതീക്ഷിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കുഴിയില്‍ വീണ് വാഹനം നിയന്ത്രണം തെറ്റിയാല്‍ അത് മരണം വരെ സംഭവിക്കാവുന്ന വലിയ അപകടത്തിന് കാരണമാകും. കുഴി നികത്താന്‍ വൈകുന്നത് റോഡിലെ ടാര്‍ കൂടുതല്‍ കൂടുതല്‍ ഇളകി കുഴിയുടെ വലിപ്പം കൂടാന്‍ കാരണമാകും. അത് അപകടത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് തരുന്നു. പി.ഡബ്ല്യു.ഡി ഇക്കാര്യത്തില്‍ ഉദാസീനമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *