
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയില്‍നിന്നു മാറിയത് സി.പി.എമ്മിന്റെ ആഭ്യന്തര വിഷയമാണെന്നും അതിനെ കുറിച്ച് അഭിപ്രായം പറയാനില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരാള്‍ക്ക് അസുഖം വന്നാല്‍ അവധിയെടുക്കേണ്ടേ എന്നും കാനം ചോദിച്ചു.
തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ കോടിയേരി ബാലകൃഷ്ണന്റെ ആവശ്യപ്രകാരം അവധി നല്‍കുകയായിരുന്നെന്ന സി.പി.എം വാര്‍ത്താക്കുറിപ്പിനെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പകരം ചുമതല എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ എ.വിജയരാഘവനു നല്‍കി.