
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയും ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്‍ജുനും നല്കിയ മൊഴികള്‍ കള്ളമെന്ന് പരിശോധനയില്‍ കണ്ടെത്തി. അതോടെ, ബാലഭാസ്കറിന്റെ മരണം അപടകത്തെ തുടര്‍ന്നെന്ന നിഗമനത്തിലാണ് കേസ് അന്വേഷിക്കുന്ന സി.ബി.ഐ.
കലാഭവന്‍ സോബിയെ രണ്ട് തവണ നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍, അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ റൂബിന് തോമസിനെ കണ്ടെന്ന സോബി ആ സമയത്ത് ബംഗളുരുവിലാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
അപകടത്തിന് മുമ്പ് ബാലഭാസ്കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടുവെന്ന മൊഴിയും കള്ളമാണെന്ന് തെളിഞ്ഞു. അതുപോലെതന്നെ ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്റെ മൊഴിയും കള്ളമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. അപകടസമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു ഇയാളുടെ മൊഴി.
ഇവരെ കൂടാതെ ബാലഭാസ്കറിന്റെ മാനേജര്‍ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരെയും നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സോബിയെ രണ്ട് തവണ നുണപരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ ഒരു പരിശോധനയില്‍ പറഞ്ഞ മൊഴി കള്ളമാണെന്ന് തെളിഞ്ഞതായും രണ്ടാമത്തെ ടെസ്റ്റില്‍ സോബി സഹകരിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ബാലഭാസ്കര്‍ കേസില്‍ താന്‍ പറഞ്ഞത് കള്ളമാണെന്നു സിബിഐ കോടതിയില്‍ പറഞ്ഞാല്‍ നിയമനടപടി സ്വീകരിക്കുമെന്നു കലാഭവന്‍ സോബി പ്രതികരിച്ചു. ഏത് ഘട്ടത്തിലാണ് താന്‍ നുണപരിശോധനയുമായി സഹകരിക്കാത്തതെന്ന കാര്യത്തില്‍ സിബിഐ മറുപടി പറയണമെന്നും കലാഭവന്‍ സോബി പറഞ്ഞു.
ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്കറും മകളും മരിച്ചു. ഭാര്യയ്ക്കു ഗുരുതരമായി പരുക്കേറ്റു.