Breaking News

വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപണം: കോടതിയിലേക്ക് നീളുമെന്ന് സൂചന

ബിഹാറില്‍ എന്‍.ഡി.എയുടെ വിജയം ആഘോഷിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലില്‍ ക്രമക്കേട് ആരപിച്ച് മഹാസഖ്യം നിയമ നടപടികളിലേക്ക് കടക്കുമെന്ന് സൂചന. മുഖ്യമന്ത്രി നിതീഷ് കുമാര്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരെ സ്വാധീനിച്ച് ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ കോടതിയിലെ സമീപിക്കാന്‍ മഹാസഖ്യം ആലോചിക്കുന്നുണ്ട്.
നേരിയ ഭൂരിപക്ഷത്തിന് ജെ.ഡി.യു ജയിച്ച മണ്ഡലങ്ങളിലാണ് മഹാസഖ്യം ക്രമക്കേട് ആരോപിക്കുന്നത്. 7 സീറ്റുകളില്‍ 500-ല്‍ താഴെയാണ് ഭൂരിപക്ഷം. ഇതില്‍ ഹില്‍സ മണ്ഡലത്തില്‍ 12 വോട്ടിനാണ് ജെ.ഡി.യു ജയിച്ചത്. എന്നാല്‍ നിയമ നടപടിക്ക് സാധുതയുണ്ടോയെന്ന കാര്യം സംശയമാണ്.
മഹാസഖ്യം വിജയിച്ച 119 സീറ്റുകളില്‍ ജയിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നും ആ തെരഞ്ഞെടുപ്പ് ഫലം പുറത്തുവിടാതെ ജനവിധി ജെ.ഡി.യുവിന് അനുകൂലമാക്കാന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ കൂട്ടുനിന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.
എന്നാല്‍, പ്രാദേശിക നേതാക്കളാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നതാണ് ശ്രദ്ധേയം. തേജസ്വി യാദവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ ആരോപണം ഇതുവരെ ഏറ്റെടുത്തിട്ടില്ല. മുതിര്‍ന്ന നേതാക്കള്‍ കൂടി ഇത്തരം ആരോപണങ്ങള്‍ ഏറ്റെടുത്താല്‍ ഒരുപക്ഷേ, വിഷയം കോടതിയിലെത്താന്‍ സാധ്യതയുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *