
കോഴിക്കോട്: കെ.എം.ഷാജി എംഎല്‍എയുടെ ഭാര്യ ഇ.ഡി ഓഫീസിലെത്തി മൊഴിനല്‍കുന്നു. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു കോഴ്‌സ് അനുവദിക്കാന്‍ കെ.എം.ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് ഷാജിയുടെ ഭാര്യ കെ.എം.ആശയുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തുന്നത്.
കോഴിക്കോട് സബ് സോണല്‍ ഓഫിസിലാണ് ആശ മൊഴി നല്‍കാന്‍ എത്തിയത്. കെ.എം.ഷാജി ആശയുടെ പേരില്‍ വേങ്ങേരിയില്‍ മൂന്ന് നില വീട് കോഴ വാങ്ങിയത് കോഴപ്പണം ഉപയോഗിച്ചാണോയെന്ന് ഇ.ഡി സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് ഇഡി ആവശ്യപ്പെട്ടത്.