
ഗുവാഹത്തി: അസമില്‍ താമസിച്ചിരുന്ന അനധികൃത താമസക്കാരെ നാടുകടത്തി. 42 അനധികൃത താമസക്കാരെയാണ് അസമില്‍ നിന്ന് സ്വന്തം നാടായ ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്. ഇതില്‍ 33 പുരുഷന്മാരും 9 സ്ത്രീകളും ഉള്‍പ്പെടുന്നു.
കാര്‍ബി ആംഗ്ലോങ്, ശിവസാഗര്‍. കാച്ചര്‍, ദക്ഷിണ സല്‍മാര, ഗുവാഹത്തി, കരിംഗഞ്ച്, സോനിത് പൂര്, ദിമ ഹസാവോ എന്നീ സ്ഥലങ്ങളില്‍നിന്നാണ് അനധികൃത കുടിയേറ്റത്തിന് ഇവരെ അറസ്റ്റ് ചെയ്തത്. അനധികൃത വിദേശ താമസക്കാരായി പ്രഖ്യാപിച്ച പലരും ഇക്കൂട്ടത്തിലുണ്ട്. രണ്ട് മൂന്ന് വര്‍ഷം മുന്‍പ് പിടിയിലായവരും ഇവരുടെ കൂടെയുണ്ടെന്നാണ് കരിംഗഞ്ച് ജില്ലാ പൊലീസ് സൂപ്രണ്ട് വിശദമാക്കുന്നത്. റെയില്‍വേ പൊലീസ് പിടികൂടിയവരും ഇവര്‍ക്കൊപ്പമുണ്ട്.
കരിംഗഢ്ച് ജില്ലയിലെ ബാരാക് താഴ്വരയിലെ അതിര്‍ത്തി പോസ്റ്റില്‍ വച്ചാണ് ഇവരെ ബംഗ്ലാദേശ് അധികൃതരെ ഏല്‍പ്പിച്ചതായി പൊലീസ് വിശദമാക്കി. നിയമപരമായ എല്ലാ നടപടികളും പാലിച്ച ശേഷമാണ് ഇവരെ നാടുകടത്തിയതെന്നാണ് പൊലീസ് വിശദമാക്കി.
തിങ്കളാഴ്ചയാണ് അസം സര്‍ക്കാരിന്റെ നടപടി. കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളില്‍ അസം 50 ബംഗ്ലദേശ് പൌരന്മാരെ നാടുകടത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 15,012 പേരെയാണ് ഇത്തരത്തില്‍ നാടുകടത്തിയിട്ടുള്ളത്.