
തിരുവനന്തപുരം: സിപിഎം യുവനേതാവ് പി.ബിജു അന്തരിച്ചു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍കൂടിയാണ് പി.ബിജു. ഹൃദയാഘാതമാണ് മരണ കാരണം. ഒക്ടോബര്‍ 21ന് കോവിഡിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്.
ഈ മാസം ആദ്യം നടത്തിയ കോവിഡ് ടെസ്റ്റില്‍ നെഗറ്റീവ് ആയെങ്കിലും പ്രമേഹവും രക്തസമ്മര്‍ദ്ദവും അതിജീവിക്കാന്‍ സാധിച്ചില്ല. വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസ് നടത്തിയിരുന്നു.
മികച്ച സംഘാടകനായിരുന്ന പി.ബിജു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ സിപിഎം ജില്ലാ കമ്മറ്റി അംഗമാണ്. തിരുവനന്തപുരം കാരേറ്റിനടുത്ത് മേലാറ്റുകുഴിയിലാണ് ബിജുവിന്റെ വീട്. എല്‍എല്‍ബി, ജേര്‍ണലിസം ബിരുദധാരിയാണ്.