Breaking News

ഗുജ്ജര്‍ പ്രക്ഷോഭം: ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു; ധോല്‍പുറില്‍ 144 പ്രഖ്യാപിച്ചു

സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ഗുജ്ജര്‍ സമുദായാംഗങ്ങള്‍ നടത്തുന്ന പ്രക്ഷോഭം

ജയ്പുര്‍: സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ഗുജ്ജര്‍ സമുദായാംഗങ്ങള്‍ നടത്തുന്ന പ്രക്ഷോഭം കനക്കുന്നു. തൊഴില്‍-വിദ്യാഭ്യാസ മേഖലകളില്‍ ഏറ്റവും പിന്നാക്ക വിഭാഗമെന്ന സംവരണംആവശ്യപ്പെട്ടാണ് ഗുജ്ജര്‍ സമുദായാംഗങ്ങള്‍ പ്രക്ഷോഭം നടത്തുന്നത്. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരമെന്നും അവര്‍ അറിയിച്ചു.
ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ, സര്‍ക്കാര്‍ അത് അംഗീകരിച്ച് ഉത്തരവ് ഇറക്കുന്നതുവരെ ഞങ്ങള്‍ സമരം തുടരും. ഞങ്ങളുടെ സമുദായത്തില്‍ നിന്നുളള യുവജനങ്ങള്‍ക്ക് തൊഴിലില്ല. ആരും ഞങ്ങളുടെ പ്രശ്‌നങ്ങളെ പറ്റി ചര്‍ച്ച ചെയ്യുന്നില്ല.’ ഗുജ്ജര്‍ സമുദായ നേതാവ് വിജയ് ബെയ്‌നസ്ല പറഞ്ഞു.
പ്രക്ഷോഭകര്‍ രാജസ്ഥാനിലെ ഭരത്പുര്‍ റെയില്‍വേ പാത ഉപരോധിച്ചതിനെ തുടര്‍ന്ന് ഒരു ഡസനോളം ട്രെയിനുകള്‍ ഡല്‍ഹി-മുംബൈ റെയില്‍വേ ലൈനിലേക്ക് തിരിച്ചുവിട്ടു. മുന്‍കരുതല്‍ നടപടിയായി ആഗ്ര-ജയ്പുര്‍ പാതിയിലൂടെയുളള ബസ് സര്‍വീസും നിര്‍ത്തിവെച്ചു. ധോല്‍പുറില്‍ 144 ഏര്‍പ്പെടുത്തി.
വിവിധ ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട് ഉണ്ട്. ഹിന്ദോണ്‍ സിറ്റി- ബയാന റൂട്ടിലെ റെയില്‍പാത ഉപരോധിച്ചതിനെ തുടര്‍ന്ന് ഏഴു ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായി വെസ്റ്റേണ്‍ റെയില്‍വേ ഞായറാഴ്ച വൈകീട്ട് അറിയിച്ചു.
എന്നാല്‍, വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഒക്ടോബര്‍ 29-ന് സര്‍ക്കാര്‍ വിളിച്ച മന്ത്രിസഭാ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ഗുജ്ജര്‍ നേതാക്കള്‍ വിസമ്മതിച്ചു. ഗുജ്ജര്‍ സമുദായത്തിന്റെ പ്രധാനപ്പെട്ട മൂന്നു ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മതിയാകില്ലെന്നാണ് സമുദായത്തിന്റെ നിലപാട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *