
ട്രംപ്-ബൈഡന്‍ സംവാദം ബാറിലിരുന്ന് വീക്ഷിക്കുന്നവര്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ആരാവുമെന്ന് ലോകംതന്നെ ഉറ്റുനോക്കുകയാണ്. ട്രംപ് തുടരുമോ അതോ ബൈഡന്‍ പ്രസിഡന്റാകുമോ എന്നതവിടെ നില്‍ക്കട്ടെ. ഇവരില്‍ ആരു ജയിച്ചാലും ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തില്‍ ഇടംപിടിക്കും.
കാര്യം ഒരിത്തിരി രസകരമാണ്. ട്രംപായാലും ബൈഡനായാലും അമേരിക്കയ്ക്ക് ലഭിക്കുന്നത് സമ്പൂര്‍ണ്ണ മദ്യ വിരോധിയായ പ്രസിഡന്റിനെയാവും. അതുകൊണ്ടുതന്നെയാണ് ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തില്‍ ഇടംപിടിക്കുന്നതും. ആധുനിക അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് നേര്‍ക്കുനേര്‍ മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികളും മദ്യ വിരോധികള്‍ ആകുന്നത്. അതെ, ഡൊണാള്‍ഡ് ട്രംപും ജോസഫ്.ആര്‍.ബൈഡനും സമ്പൂര്‍ണ്ണ മദ്യ വിരോധികളാണ്!
മദ്യം ജീവിതം നശിപ്പിക്കുന്ന വിഷമാണെന്നത് അനുഭവിച്ച് വളര്‍ന്നവരാണ് ട്രംപും ബൈഡനും. ട്രംപ് ഏറെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന സഹോദരനായ ഫ്രെഡി നാല്‍പത്തിരണ്ടാമത്തെ വയസ്സില്‍ മരണമടയാന്‍ കാരണം അദ്ദേഹത്തിന്റെ കടുത്ത മദ്യപാനശീലമായിരുന്നു. ഫ്രെഡിയുടെ അകാല വേര്‍പാട് തനിക്ക് സമ്മാനിച്ചത് തന്റെ ജീവിത്തിലെ ഏറ്റവും വേദനയേറിയ ദിവസങ്ങളായിരുന്നു എന്ന് ട്രംപ് തന്നെ പറഞ്ഞിട്ടുണ്ട്.
ബൈഡനും സമാനമായ ജീവിത സാഹചര്യത്തിന്റെ പശ്ചാത്തലമുണ്ട്. ബൈഡന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അമ്മാവന്റെ മരണത്തിന് കാരണമായതും അദ്ദേഹത്തിന്റെ മദ്യപാനമായിരുന്നു. ബൈഡന്റെ ചെറുപ്പകാലം കൂടുതല്‍ ചെലവഴിച്ചത് ഈ അമ്മാവനൊപ്പമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മരണവും അതിന്റെ കാരണവും ബൈഡന്റെ ജീവിതത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്.
സര്‍വ്വേ ഫലങ്ങള്‍ ശരിയാവുകയാണെങ്കില്‍ അമേരിക്കയുടെ പ്രസിഡന്റ് പദവി അലങ്കരിക്കുക ഇനി ജോ ബൈഡനാവും. സി.എന്‍.എന്‍ നടത്തിയ സര്‍വ്വേ ട്രംപിനേക്കാള്‍ 10% വോട്ടിന്റെ മുന്‍തൂക്കം ബൈഡന് പ്രവചിക്കുന്നു. ഫോക്‌സ് ന്യൂസും ന്യൂയോര്‍ക്ക് ടൈംസും ബൈഡന് സാധ്യത പ്രവചിക്കുന്നു. ജോ ബൈഡന് 52% വോട്ടും ട്രംപിന് 44% വോട്ടുമാണ് ലഭിക്കുമെന്ന് ഫോക്‌സ് ന്യൂസ് സര്‍വ്വേ പറയുമ്പോള്‍ ബൈഡന് 50% വോട്ടും ട്രംപിന് 41% വോട്ടും ലഭിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് പ്രവചിക്കുന്നു.
എന്നാല്‍, വോട്ടെടുപ്പുകളുടെ ശരാശരി നിലനിര്‍ത്തുന്ന റിയല്‍ ക്ലിയര്‍ പൊളിറ്റിക്സിന്റെ കണക്കുകള്‍ ട്രംപ് ജയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സൂചിപ്പിക്കുന്നു. റിയല്‍ ക്ലിയര്‍ പൊളിറ്റിക്സിന്റെ കണക്കില്‍ ബൈഡന് 2.9 ശതമാനം പോയിന്റ്‌ന്റെ മുന്‍തൂക്കം മാത്രമാണുള്ളത്.