Breaking News

പിഎംഐ ഉയര്‍ന്നു; രാജ്യത്തെ വ്യവസായിക മേഖല ഉണര്‍വ്വിലേക്ക്

പ്രതീകാത്മക ചിത്രം

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തളര്‍ച്ചയിലായിരുന്ന രാജ്യത്തെ വ്യവസായിക മേഖല ഉണര്‍വിലേക്ക്. ഒക്ടോബറില്‍ പര്‍ച്ചേസ് മാനേജേഴ്സ് സൂചിക(പിഎംഐ) 58.9 ആയി ഉയര്‍ന്നത് അതിന്റെ സൂചനയാണ്. സെപ്റ്റംബറില്‍ പിഎംഐ 56.8 ആയിരുന്നു.
പിഎംഐ 50ന് മുകളില്‍പോയാല്‍ വളര്‍ച്ചയും അതിന് താഴെപ്പോയാല്‍ തളര്‍ച്ചയുമാണ് സൂചിപ്പിക്കുന്നത്. അതേസമയം, പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കമ്പനികള്‍ തുടര്‍ച്ചയായി ഏഴാംമാസവും ജീവനക്കാരുടെ എണ്ണത്തില്‍ കുറവുവരുത്തിയായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *