Breaking News

മുഖ്യമന്ത്രി കൂട്ടുപ്രതിയെന്ന് മുല്ലപ്പള്ളി; അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരെയും ആരോപണം

മുല്ലപ്പള്ളി രാമചന്ദ്രന്‍, പിണറായി വിജയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി കൂട്ടുപ്രതിയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ശിവശങ്കര്‍ ചെയ്ത പ്രവര്‍ത്തികളുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും മുഖ്യമന്ത്രി എത്രയും പെട്ടെന്ന് അധികാരത്തില്‍ ഒഴിയണമെന്നും മുല്ലപ്പളളി ആവശ്യപ്പെട്ടു. എം.ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശമുന്നയിച്ച അദ്ദേഹം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും വിവാദപുരുഷനാണെന്നും അദ്ദേഹവും മുഖ്യമന്ത്രിയും തമ്മിലുളള ബന്ധം അന്വേഷിക്കണമെന്നുംകൂടി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സ്വത്തുവിവരം അന്വേഷിക്കണം. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ശിവശങ്കറുമായി എത്രവര്‍ഷത്തെ ബന്ധമുണ്ട്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ കുടുംബവുമായി എത്രബന്ധമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം.
മുഖ്യമന്ത്രി രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്നുതന്നെ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുകൊണ്ടുളള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *