Breaking News

ഇനി ‘കൊമ്മി’യെന്ന് വിളിക്കാം: പരിഹസിച്ച് അബ്ദുല്ലക്കുട്ടി

എ.പി അബ്ദുല്ലക്കുട്ടി

കോഴിക്കോട്: കേരളമൊഴികെ ബാക്കിയെല്ലായിടത്തും സഖ്യമാകാനുള്ള കോണ്‍ഗ്രസ്-സി.പി.എം തീരുമാനത്തെ പരിഹസിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി. സൈബര്‍ പോരാളികളുടെ കമ്മി-കൊങ്ങി പ്രയോഗങ്ങളെ കൂട്ടുപിടിച്ചാണ് അബ്ദുല്ലക്കുട്ടിയുടെ പരിഹാസം.
ഇനി കൊങ്ങിയും കമ്മിയുമില്ലെന്നും രണ്ടുംകൂടി ചേര്‍ത്ത് ‘കൊമ്മി’ എന്ന് വിളിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബദ്ധശത്രുക്കളായിരുന്ന സിപിഎമ്മും കോണ്‍ഗ്രസും ഇപ്പോള്‍ ബിജെപിക്കെതിരെ ഒറ്റക്കെട്ടായിരിക്കുകയാണ്. പിണറായി വിജയനുപോലും ഈ കൂട്ടുകെട്ട് അംഗീകരിക്കേണ്ടി വന്നുവെന്നത് സംസ്ഥാന തലത്തിലും ബിജെപിയുടെ വളര്‍ച്ചയെ പിണറായി ഭയക്കുന്നുവെന്നതിന്റെ തെളിവാണ്.
കോണ്‍ഗ്രസ്-സി.പി.എം കൂട്ടുകെട്ട് ആദ്യം എതിര്‍ത്ത പിണറായി വിജയന്‍ വിഭാഗം പിന്നീട് സമ്മതം മൂളുകയായിരുന്നു. സൈബര്‍ സഖാക്കള്‍ വിശേഷിപ്പിക്കുന്ന ആ ‘ഇരട്ടച്ചങ്ക്’ പോയിട്ട് ‘സിംഗിള്‍ നട്ടെല്ല്’ പോലും പിണറായി വിജയന് ഇല്ലാതായ അവസ്ഥയായി. ബിജെപിയുടെ നിലപാടിനെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അംഗീകരിച്ചതില്‍ ഭയപ്പെട്ടാണ് കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചത്.
പിണറായി വിജയന്റെ നേതാവ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയുമാണ്. സിപിഎം ഇനി സ്വയം പിരിഞ്ഞ് പോവുന്നതാണ് നല്ലത്. രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസ് തീവ്രവാദി ഗ്രൂപ്പുകളുമായി സഹകരിക്കാന്‍ തീരുമാനിച്ചത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും- അബ്ദുല്ലക്കുട്ടി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *