
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണ കരാറിലും കമ്മീഷന് കൈപ്പറ്റിയെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന. പ്രളയത്തില്‍ തകര്‍ന്ന 150 വീടുകളുടെ പുനര്‍നിര്‍മാണ കരാര്‍ കാര്‍ അക്സസറീസ് ഷോപ്പായ കാര്‍ പാലസിന് നല്‍കിയതിലൂടെയാണ് കമ്മീഷന് ലഭിച്ചതെന്ന് സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. 70,000 ഡോളര്‍ കാര്‍ പാലസ് ഇതിനായി കമ്മീഷന് നല്‍കിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
കാര്‍ പാലസിന്റെ ഉടമസ്ഥന് തിരുവനന്തപുരം സ്വദേശി അബ്ദുല്‍ ലത്തീഫ് യു.എ.എഫ്.എക്സ് സൊല്യൂഷന്‍സില്‍ നിന്നും സ്വപ്നയ്ക്ക് കമ്മീഷന് ലഭിച്ചതായി മൊഴിയില്‍ പറയുന്നുണ്ട്. കേരളത്തിലെ 150 വീടുകളുടെ പുനര്‍നിര്‍മാണത്തിനായി 1,60,000 ഡോളര്‍ യു.എ.ഇ കോണ്‍സുലേറ്റ് കൈമാറിയെന്നും അതിന്റെ പണമിടപാട് കരാര്‍ നല്‍കിയത് യു.എ.എഫ്.എക്സ്. സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിനാണെന്നും അതിന്റെ ഭാഗമായി തനിക്ക് 35,000 ഡോളര്‍ കമ്മീഷന് ലഭിച്ചെന്നും സ്വപ്നയുടെ മൊഴിയില്‍ വിശദീകരിക്കുന്നു.