Breaking News

ലഹരിമരുന്ന്: ടിവി സീരിയല്‍ നടി കസ്റ്റഡിയില്‍

പ്രീതിക ചൗഹാന്‍

മുംബൈ: ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് മറ്റൊരു ടിവി സീരിയല്‍ നടി കൂടി മുംബൈയില്‍ പിടിയിലായി. ടിവി സീരിയല്‍ നടി പ്രീതിക ചൗഹാനാണ് ലഹരിമരുന്നുമായി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. സാവ്ധാന്‍ ഇന്ത്യ, ദേവോ കേ ദേവ് മഹാദേവ് സീരിയലുകളിലൂടെ പ്രശ്‌സ്തയായ താരമാണ് പ്രീതിക. വെര്‍സോവയിലും മുംബൈയിലുമായി എന്‍സിബി ഉദ്യോഗസ്ഥര്‍ നടത്തിയ ഓപറേഷനിലാണ് നടിയുള്‍പ്പെടെ അഞ്ചു പേരെ പിടികൂടിയത്.
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച ലഹരിമരുന്ന് മാഫിയയ്‌ക്കെതിരായ ഓപറേഷന്റെ തുടര്‍ച്ചയായാണു പുതിയ അന്വേഷണം. കേസിലെ പ്രതികളുടെ എല്ലാ തരത്തിലുള്ള ബന്ധങ്ങളും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നുണ്ട്. ലഹരിമരുന്ന് വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *