Breaking News

സ്പ്രിംഗ്‌ളര്‍ കരാറില്‍ വീഴ്ച പറ്റിയെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ കരാര്‍ ഒപ്പിട്ടതില്‍ വീഴ്ചയുണ്ടായെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സംവിധാനം ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും സ്പ്രിംഗ്‌ളറില്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കരാര്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് അന്വേഷണ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചത്. നിയമവകുപ്പ് ഉള്‍പ്പെടെയുള്ളവയുടെ അംഗീകാരത്തോടെ വേണമായിരുന്നു കരാരില്‍ ഒപ്പിടാനെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
സ്പ്രിംഗ്‌ളര്‍ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്. അതേസമയം ഡാറ്റ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന് അനുകൂലമായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നും സൂചനയുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *