
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനെയും പി.എസ്. സരിത്തിനെയും വിദേശത്തേക്കു ഡോളര്‍ കടത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്കി. സാമ്പത്തിക കുറ്റവിചാരണ കോടതി (അഡീഷനല്‍ സിജെഎം കോടതി)യാണ് അനുമതി നല്‍കിയത്. കസ്റ്റംസ് നിയമം 113ഡി പ്രകാരമാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫിസര്‍ ഖാലിദിനൊപ്പം ചേര്‍ന്ന് 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്കു കടത്തിയെന്നാണ് കേസ്. സ്വപ്ന സുരേഷിനു ഡോളര്‍ മാറി നല്കാന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ബാങ്ക് ജീവനക്കാരുടെ മേല്‍ സമ്മര്‍ദം ചെലുത്തിയതായി മൊഴിയുണ്ടെന്ന് കസ്റ്റംസില്‍ സൂചന നല്കുന്നു. ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ടെങ്കിലും അറസ്റ്റ് വെള്ളിയാഴ്ച വരെ തടഞ്ഞിട്ടുണ്ട്.