
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം ആറുമണിക്ക് ജനങ്ങളോടു സംസാരിക്കുമെന്ന് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
ശൈത്യ- ഉല്‍സവകാലത്തിന് മുന്നോടിയായി രാജ്യത്തിന്റെ കോവിഡ് സ്ഥിതിഗതി വിലയിരുത്തുന്നതിനാകും പ്രധാനമന്ത്രിയെത്തുകയെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മന്ദഗതിയിലായ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള നടപടികളുടെ പ്രഖ്യാപനവും പ്രതീക്ഷിക്കുന്നവരുണ്ട്. ലോക്ഡൗണിനുശേഷം ഇത് ഏഴാംതവണയാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത്.