Breaking News

ലൈഫ് മിഷന്‍: സി.ബി.ഐയ്ക്ക് തിരിച്ചടി; താല്‍ക്കാലിക സ്‌റ്റേ നീക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ താല്‍ക്കാലിക സ്റ്റേ നീക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഒരു എതിര്‍ സത്യവാങ്മൂലം പോലും ഫയല്‍ ചെയ്യാതെ കേസ് നേരത്തെ കേള്‍ക്കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് കേസ് നേരത്തെ കേള്‍ക്കണമെന്ന ആവശ്യവുമായി ഹര്‍ജി സമര്‍പ്പിച്ചതെന്നും കോടതി ചോദിച്ചു.
കേസില്‍ ഇന്ന് വാദത്തിന് തയാറാണോ എന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു സി.ബി.ഐ അഭിഭാഷകന്റെ മറുപടി. കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുണ്ടെന്നും അത് സിബിഐ ഡയറക്ടറുടെ അംഗീകാരത്തിന് നല്‍കിയിരിക്കുകയാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസില്‍ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍, സി.ബി.ഐയുടെ ലക്ഷ്യം പബ്ലിസിറ്റിയാണെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ കെ.ബി.വിശ്വനാഥന്‍ കോടതിയെ അറിയിച്ചു. ഈ കേസില്‍ സ്‌റേറ നിലവിലിരിക്കേ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ പോലും നല്‍കാതെ വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജിയുമായി കോടതിയെ സമീപിച്ചത് മാധ്യമ ശ്രദ്ധ നേടാനാണെന്നും അദ്ദേഹം ആരോപിച്ചു.
എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഹാജരാകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം സിബിഐയ്ക്ക് പുതിയ ഹര്‍ജി നല്‍കാമെന്നും ഹൈക്കോടതി നിലപാടെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *