Breaking News

വര്‍ക്കല ടൂറിസം വികസന പദ്ധതി: നിര്‍മ്മാണോദ്ഘാടനം നാളെ

വര്‍ക്കല: ടൂറിസം വികസ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് ടൂറിസം-സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വര്‍ക്കല പാപനാശം ബീച്ച് മുതല്‍ തിരുവമ്പാടി വരെയുള്ള വികസന പ്രവര്‍ത്തനങ്ങളും നഗരസഭ കൈമാറിയ സ്ഥലത്ത് ഡാന്‍സിംഗ് സൗണ്ട് ആന്റ് ലൈറ്റ് സിസ്റ്റം, കുട്ടികളുടെ പാര്‍ക്ക്, പാപനാശം ബീച്ചില്‍ ആവശ്യാനുസരണമുള്ള ഇരിപ്പിടങ്ങള്‍, ടോയ്‌ലറ്റ് സംവിധാനങ്ങള്‍, നടപ്പാത, വാച്ച് ടവര്‍, ബീച്ചിലുള്ള പ്രകൃതിദത്തമായ നീരുറവകളുടെ സംരക്ഷണം എന്നിവയടക്കം നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലുള്ളത്.
10 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വൈകിട്ട് 4 മണിക്ക് പാപനാശം ബീച്ചില്‍ ചേരുന്ന യോഗത്തില്‍ അഡ്വ.വി.ജോയി എം.എല്‍.എ അധ്യക്ഷത വഹിക്കും. യോഗത്തില്‍ അടൂര്‍ പ്രകാശ് എം.പി., മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ്, കൗണ്‍സിലര്‍ ഗീതാ ഹേമചന്ദ്രന്‍, അഡ്വ.അബ്ദുല്‍ സമദ്, സ്വപ്‌ന ശേഖര്‍, പി.ബാലകിരണ്‍ ഐ.എ.എസ്, നിര്‍മ്മിതി കേന്ദ്രം ചീഫ് എഞ്ചിനീയര്‍ ആര്‍.ജയന്‍, ടൂറിസം അസോസിയേഷന്‍ പ്രസിഡന്റ് ബൈജു പുത്തൂരം, സി.അജയകുമാര്‍, സെക്രട്ടറി സി.എല്‍.എസ് എന്നിവര്‍ സംസാരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *