
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശിവശങ്കര്‍ ഓണ്‍ലൈനായി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് പറഞ്ഞ കോടതി കേസ് 23ന് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലും ഹൈക്കോടതി 23 വരെയാണ് ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞിട്ടുള്ളത്. രണ്ട് കേസുകളും 23 ന് ഒരുമിച്ചായിരിക്കും പരിഗണിക്കുക.