
ആറ്റിങ്ങൽ: പട്ടികജാതി കോളനികളിലെ കുടിവെള്ള പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പദ്ധതിയുടെ ആറ്റിങ്ങൽ മണ്ഡലംതല ഉദ്ഘാടനം പറണ്ടക്കുഴി കോളനിയിൽ വച്ച് പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലാലിയുടെ അധ്യക്ഷതയിൽ എം.എൽ.എ അഡ്വ. ബി. സത്യൻ നിർവ്വഹിച്ചു.