Breaking News

പി.കെ.കൃഷ്ണദാസ് വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി

വെള്ളാപ്പള്ളി നടേശന്‍, കൃഷ്ണദാസ്‌

ആലപ്പുഴ: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വി.സി നിയമന വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന വെള്ളാപ്പള്ളി നടേശനുമായി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് കൂടിക്കാഴ്ച നടത്തി. രാവിലെ 10.30 ഓടെയാണ് പി.കെ.കൃഷ്ണദാസ് വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ ശ്രീനാരായണീയരുടെ കണ്ണില്‍ കുത്തിയെന്നാണ് വെള്ളാപ്പള്ളി ആക്ഷേപം ഉന്നയിച്ചത്. ഈ വിഷയത്തില്‍ വെള്ളാപ്പള്ളിയുടെ നിലപാടിനോട് പൂര്‍ണമായും യോജിക്കുന്നതായി കൃഷ്ണദാസ് കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളാപ്പള്ളി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്ക് സവിശേഷ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്. എന്‍.ഡി.എയുടെ ഘടക കക്ഷി നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് കൂടിക്കാഴ്ച എന്നാണ് കരുതുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *