Breaking News

മന്ത്രി കെ.ടി.ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു

മന്ത്രി കെ.ടി.ജലീല്‍. ഫയല്‍ ചിത്രം

മലപ്പുറം: മന്ത്രി കെ.ടി.ജലീലിന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പ്രജീഷിന്റെ എടപ്പാളിലെ വീട്ടിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ പിടിച്ചെടുത്തത്.
വിദേശത്ത് നിന്നെത്തിയ റംസാന്‍ കിറ്റുകള്‍ സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ക്കാണ് മൊബൈല്‍ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. റംസാന്‍ കിറ്റുമായി ബന്ധപ്പെട്ട് പ്രജീഷ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയായ സരിത്തിനോട് സംഭാഷണം നടത്തിയിരുന്നു.
ഫോണിലെ വിവരങ്ങള്‍ ലഭിക്കാന്‍ കസ്റ്റംസ് കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തിവരുകയാണ്. നേരത്തെ, കെടി ജലീലിനെ വിളിച്ച് വരുത്തി കസ്റ്റംസ് വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷം പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.
മതഗ്രന്ഥം വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും എന്‍ഐഎയും നേരത്തെ പരിശോധനകള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ജലീലിന്റെ ഗണ്‍മാനെ കേന്ദ്രീകരിച്ചും ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *